Cricket

രഞ്ജി ട്രോഫി: കേരളത്തിന് രക്ഷയില്ല, വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ്

രഞ്ജി ട്രോഫി: കേരളത്തിന് രക്ഷയില്ല, വിദര്‍ഭയ്ക്ക് കൂറ്റന്‍ ലീഡ്
X


സൂറത്ത്: വിദര്‍ഭയ്‌ക്കെതിരേ വിജയമോഹവുമായിറങ്ങിയ കേരളത്തിന്റെ സെമി സാധ്യത പരുങ്ങലില്‍. നാലാം ദിനമവസാനിക്കുമ്പോള്‍ ആറു വിക്കറ്റിന് 431 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. നേരത്തേ ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സെടുത്ത വിദര്‍ഭ കേരളത്തിന്റെ പോരാട്ടം 176 റണ്‍സിലൊതുക്കിയിരുന്നു.നാലു വിക്കറ്റ് ബാക്കി നില്‍ക്കെ വിദര്‍ഭയ്ക്ക് 501 റണ്‍സിന്റെ ലീഡുണ്ട്. ഇന്നലെ ഒന്നിന് 77 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക് ക്യാപ്റ്റന്‍ ഫായിസ് ഫസലും(119) അക്ഷയ് വഖാറെയും(30) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 90 വിക്കറ്റ് കൂട്ടുകെട്ട് സമ്മാനിച്ചു. ജലജ് സക്‌സേനയുടെ പന്തില്‍ വഖാറെ മടങ്ങിയപ്പോള്‍ വസീം ജാഫറുമായി (58) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ വീണ്ടും പ്രഹരം തുടങ്ങി. സ്‌കോര്‍ 217ല്‍ നില്‍ക്കെ കെ സി അക്ഷയുടെ പന്തില്‍ കീപ്പര്‍ സഞ്ജുവിന് ക്യാച്ച് നല്‍കി ക്യാപ്റ്റന്‍ പുറത്തായി. 40 റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ തെളിഞ്ഞപ്പോള്‍  എം ഡി നിധീഷ് മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. വിദര്‍ഭയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഫായിസ് ഫസലും (119) അപൂര്‍വ് വാംഖഡെയും (107) സെഞ്ച്വറിയും വസീം  ജാഫറും(58) ഗണേഷ് സതീഷും (65) അര്‍ദ്ധ സെഞ്ച്വറിയും നേടി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന മൂന്നും കെസി അക്ഷയ് രണ്ടും വിക്കറ്റുകളെടുത്തു. വിദര്‍ഭ നിരയില്‍ അക്ഷയ് വഡ്കാറും (20*) കരണ്‍ ശര്‍മയുമാണ് (4*) ക്രീസില്‍.
Next Story

RELATED STORIES

Share it