Flash News

രഞ്ജി ട്രോഫി : കേരളം- ജാര്‍ഖണ്ഡ് മല്‍സരം നാളെ തിരുവനന്തപുരത്ത്



തിരുവനന്തപുരം: 2017- 18 സീസണ്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരളത്തിന്റെ മല്‍സരങ്ങള്‍ നാളെ ആരംഭിക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ ആറ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളം ജാര്‍ഖണ്ഡിനെ  നേരിടും. 14 മുതല്‍ 17 വരെ ഗുജറാത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ഗുജറാത്തിനെയും 24 മുതല്‍ 27 വരെ ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മല്‍സരത്തില്‍ രാജസ്ഥാനെയും കേരളം നേരിടും. നവംബര്‍ 1 മുതല്‍ 4 വരെ ജമ്മു കശ്മീരില്‍ നടക്കുന്ന മല്‍സരത്തില്‍ ആതിഥേയരായ കശ്മീര്‍ കേരളവുമായി കരുത്ത് പരീക്ഷിക്കും. നവംബര്‍ 17 മുതല്‍ 20 വരെ നടക്കുന്ന സൗരാഷ്ട്രയുമായുള്ള മല്‍സരം ഗ്രീന്‍ഫീല്‍ഡിലാണ് നടക്കുക. 25 മുതല്‍ 28 ലാഹ്്‌ലിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഹരിയാനയെയും നേരിടും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം കാണാന്‍ പ്രവേശനം സൗജന്യമായിരിക്കും. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമില്‍ സഞ്ജു സാംസണ്‍, രോഹന്‍ പ്രേം എന്നിവര്‍ക്ക് പുറമെ അരുണ്‍ കാര്‍ത്തിക്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദിന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍, മോനിഷ്, എം ഡി നിധീഷ്, രാഹുല്‍ പി, വിഷ്ണു വിനോദ്, ആസിഫ് കെ എം, ഫാബിദ് ഫാറൂഖ്, വിനോദ് കുമാര്‍, നിഖിലേഷ് സുരേന്ദ്രന്‍ എന്നിവരും ഇടം നേടിയിട്ടുണ്ട്. ഹെഡ്‌കോച്ച് : ഡേവ് വാറ്റ്‌മോര്‍, ബൗളിങ്ങ് കോച്ച്: ടിനു യോഹന്നാന്‍, അസിസ്റ്റന്റ്‌കോച്ച്: മസര്‍മൊയ്തു, ബാബു, വീഡിയോ അനലിസ്റ്റ് രാകേഷ് മേനോന്‍, ഫിസിയോ: ശ്രീജിത്ത്, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍: സജികുമാര്‍. വരുണ്‍ ആരോണിന്റെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡ് ടീമില്‍ഐപിഎല്‍ താരം സൗരഭ് തിവാരി, ഇഷാന്‍ കിഷന്‍, ഷഹ്ബാസ് നദീം, ഇഷാങ്ക് ജഗ്ഗി, ജസ്‌കരണ്‍ സിങ്ങ് എന്നീ പ്രമുഖരും കളിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it