Cricket

യോ യോ ടെസ്റ്റ് പാസായി രോഹിത് ശര്‍മ

യോ യോ ടെസ്റ്റ് പാസായി രോഹിത് ശര്‍മ
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ മാനദണ്ഡങ്ങളിലൊന്നായ യോ യോ ടെസ്റ്റ് രോഹിത് ശര്‍മ പാസായി. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിക്കുന്ന യോ യോ ടെസ്റ്റില്‍ ജയിച്ചതോടെ താരവും ഇന്ത്യന്‍ സംഘത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും. നേരത്തെ ഐപിഎല്ലിന്റെ ഇടയ്ക്ക് രണ്ട് തവണ യോ യോ ടെസ്റ്റ് രോഹിത് പരാജയപ്പെട്ടിരുന്നു. നേരത്തെ ജൂണ്‍ 15ന് പരമ്പരയിലെ ബാക്കിയുള്ള താരങ്ങള്‍ക്ക് യോയോ ടെസ്റ്റ് നടത്തിയപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ഇതില്‍ നിന്ന് വിട്ടുനിന്നിരുന്നു. നേരത്തെ അമ്പാട്ടി റായിഡു, സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി തുടങ്ങിയവരെല്ലാം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it