യോഗ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്

ന്യൂഡല്‍ഹി: യോഗ കേന്ദ്രങ്ങള്‍ക്ക് ആയുഷ് മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കും. യോഗ പരിശീലന കേന്ദ്രങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനും രാജ്യത്താകമാനം പൊട്ടിമുളയ്ക്കുന്ന അനധികൃത യോഗ കേന്ദ്രങ്ങള്‍ക്ക് തടയിടാനും വേണ്ടിയാണിത്. സര്‍ട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷിക്കാന്‍ രാജ്യത്തെ യോഗ പരിശീലന കേന്ദ്രങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഈ വര്‍ഷാവസാനം സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
മന്ത്രാലയം അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്ന് ആയുഷ് വകുപ്പ് സെക്രട്ടറി അജിത് എം ശരണും അറിയിച്ചു. യോഗ ആരോഗ്യ സംരക്ഷണവുമായി പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്കും യോഗ പരിശീലനത്തില്‍ ബിരുദവും ഡിപ്ലോമയും നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവും മറ്റും പരിശോധിച്ചായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
Next Story

RELATED STORIES

Share it