യോഗി സര്‍ക്കാര്‍ പിന്നാക്ക വിദ്യാര്‍ഥികളെ വഞ്ചിച്ചു: യുപി മന്ത്രി

ലഖ്‌നോ: പിന്നാക്ക വിദ്യാര്‍ഥികളെ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ വഞ്ചിച്ചുവെന്നു കാബിനറ്റ് മന്ത്രി ഓംപ്രകാശ് രാജ്ഭര്‍. മറ്റൊരു യുപി മന്ത്രി ബിഎസ്പി അധ്യക്ഷ മായാവതിയെ വാനോളം പുകഴ്ത്തിയതിനു തൊട്ടുപിന്നാലെയാണു യോഗി ആദിത്യനാഥ് സര്‍ക്കാരിനെ ചൊടിപ്പിക്കുന്ന കാര്യം രാജ്ഭര്‍ പറഞ്ഞത്.
ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവാണു രാജ്ഭര്‍. അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നില്ല. ഇത് അനീതിയാണ്. 25 ലക്ഷം പിന്നാക്ക വിദ്യാര്‍ഥികളില്‍ 11 ലക്ഷത്തോളം പേര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടില്ല. ഏതു സമയവും മന്ത്രിസഭ വിടാന്‍ താനൊരുക്കമാണെന്നും മന്ത്രി പറഞ്ഞു.  ബിജെപിക്കു തങ്ങളെ ആവശ്യമില്ലെങ്കില്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണ്. പിന്നാക്കക്കാര്‍ക്കു വേണ്ടി ശബ്ദിക്കുന്നതു തെറ്റാണെങ്കില്‍ തന്റെ പാര്‍ട്ടിയുമായുള്ള ബന്ധം ബിജെപിക്കു വിച്ഛേദിക്കാം. സ്‌കോളര്‍ഷിപ്പുകള്‍ക്ക് ബജറ്റില്‍ 3000 കോടി രൂപയാണു വകയിരുത്തിയത്. എന്നാല്‍ പിന്നാക്കക്കാര്‍ക്ക് 1085 രൂപ മാത്രമാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it