യോഗങ്ങളില്‍ കാരായിമാര്‍ക്ക് പങ്കെടുക്കാന്‍ അനുമതി

കൊച്ചി: ഫസല്‍ വധക്കേസിലെ ഏഴും എട്ടും പ്രതികളായ കാരായി ചന്ദ്രശേഖരനും (57) കാരായി രാജനും (51) കണ്ണൂരില്‍ ഇന്നു നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രന്‍ അനുമതി നല്‍കി. ജാമ്യവ്യവസ്ഥകളില്‍ ഇളവു തേടി പ്രതികള്‍ സമര്‍പ്പിച്ച പ്രത്യേക ഹരജിയിലാണ് അനുമതി. കാരായി ചന്ദ്രശേഖരന് തലശ്ശേരി മുന്‍സിപ്പാലിറ്റിയുടെയും കാരായി രാജന് കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെയും സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പു യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
തിരിച്ച് നാളെ മടങ്ങിയെത്തി കോടതിയില്‍ ഹാജരാകണമെന്നും ജഡ്ജി കെ എം ബാലചന്ദ്രന്‍ പറഞ്ഞു. തിരുവങ്ങാട് എച്ച്എസ്എസില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ കാരായി ചന്ദ്രശേഖരനും വിദ്യാഭ്യാസ പദ്ധതിയായ മുകുളം പ്രൊജക്റ്റില്‍ പങ്കെടുക്കാന്‍ അനുമതി തേടി കാരായി രാജനും സമര്‍പ്പിച്ച ഹരജികള്‍ കോടതി തള്ളി. പ്രത്യേകാനുമതിയുള്ളതൊഴികെ മറ്റു പരിപാടികളിലോ പാര്‍ട്ടി മീറ്റിങുകളിലോ പങ്കെടുക്കരുതെന്നും കേസിലെ കക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it