യെമനില്‍ കാണാതായ മലയാളി പുരോഹിതന് ടോം ഉഴുന്നാലില്‍ ഐഎസ് പിടിയില്‍
BY swapna en26 March 2016 4:50 AM GMT
X
swapna en26 March 2016 4:50 AM GMT
[related]
സനാ: യെമനില്‍ മാര്‍ച്ച് ആറ് മുതല്‍ കാണാതായ മലയാളി പുരോഹിതന് ടോം ഉഴുന്നാലില്‍ ഐഎസ് പിടിയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇന്നാണ് ആഭ്യന്തര മന്ത്രാലയം ഇത് സ്ഥിരീകരിച്ചത്. പുരോഹിതനെ ഉടന്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് ആറിന് യെമനിലെ വൃദ്ധസദനത്തില്‍ ഐഎസ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേര് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് ശേഷമാണ് പുരോഹിതനെയും മറ്റൊരു ഇന്ത്യന്‍ സിസ്റ്ററായ സിസലിയെയും കാണാതായത്. സിസ്റ്റര്‍ സിസിലിയെ പിന്നീട് കണ്ടെത്തിയിരുന്നു. ഇവര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പുരോഹിതനെക്കുറിച്ച് വിവരമില്ലായിരുന്നു. പുരോഹിതന് ഐഎസ് പിടിയിലാണെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT