യെദ്യുരപ്പയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് സിദ്ധാരാമയ്യ
BY MTP12 May 2018 9:15 AM GMT
X
MTP12 May 2018 9:15 AM GMT
ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധാരാമയ്യ. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. 120ലേറെ സീറ്റ് നേടി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, മെയ് 17ന് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹമിപ്പോള്‍ മാനസികമായി അസ്വസ്ഥനാണെന്നായിരുന്നു സിദ്ധാരാമയ്യയുടെ മറുപടി. എല്ലാ വിഭാഗത്തിലുംപെട്ട പാവപ്പെട്ടവര്‍ പാര്‍ട്ടിയോടൊപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊള്ള വാഗ്ദാനങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ലെന്നും സിദ്ധാരാമയ്യ കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലിന്നേവരെയില്ലാത്ത വാശിയേറിയ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ ഉച്ചയ്ക്ക് 1 മണിവരെ 36.5 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. 222 സീറ്റുകളിലേക്ക് അഞ്ച് കോടിയോളം പേരാണ് തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് 6ന് അവസാനിക്കും.
Next Story
RELATED STORIES
സാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMT