wayanad local

യെച്ചൂരിക്കെതിരായ ആക്രമണം; ജില്ലയില്‍ വ്യാപക പ്രതിഷേധം



കല്‍പ്പറ്റ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കേന്ദ്രകമ്മിറ്റി ഓഫിസുമെതിരായ ആര്‍എസ്എസ്-സംഘപരിവാര ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കല്‍പ്പറ്റ ടൗണില്‍ നടന്ന പ്രതിഷേധത്തിന് കെ സുഗതന്‍, വി ഹാരിസ്, പി ആര്‍ നിര്‍മല, സി കെ ശിവരാമന്‍ നേതൃത്വം നല്‍കി. തുടര്‍ന്നു ചേര്‍ന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കെ ശശാങ്കാന്‍, വി ബാവ സംസാരിച്ചു. ചുണ്ടേല്‍ ടൗണില്‍ എന്‍ എം മൊഹ്‌സിന്‍, കെ പ്രസാദ്, എസ് രവി നേതൃത്വം നല്‍കി. വൈത്തിരി ഏരിയാ സെക്രട്ടറി എം ജനാര്‍ദ്ദനന്‍ സംസാരിച്ചു. പടിഞ്ഞാറത്തറയില്‍ പി ഒ പ്രദീപ്, പി ജി സജേഷ്, എ സന്തോഷ്‌കുമാര്‍, ഷിബു, ദിനേശന്‍, സജീവന്‍, പ്രഭാകരന്‍ നേതൃത്വം നല്‍കി. വൈത്തിരിയില്‍ എം വി വിജേഷ്, പി കെ അസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലും കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടന്നു. പനമരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സജേഷ് സെബാസ്റ്റ്യന്‍, എം എ ചാക്കോ, ജി പ്രതാപചന്ദ്രന്‍, ടി എച്ച് നാസര്‍, കെ ടി അബ്ദുല്‍ ജബ്ബാര്‍, സനില്‍കുമാര്‍ നേതൃത്വം നല്‍കി. സുല്‍ത്താന്‍ ബത്തേരിയില്‍ ബേബി വര്‍ഗീസ്, പി കെ രാമചന്ദ്രന്‍, ബാബു അബ്ദുറഹ്മാന്‍, കെ ടി യോഹന്നാന്‍, കെ കെ കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി. മൂലങ്കാവ് വി വി ബേബി, ടി കെ ശ്രീജന്‍, കെ എം പൗലോസ്, സണ്ണി തയ്യില്‍ നേതൃത്വം നല്‍കി. മീനങ്ങാടിയില്‍ പി ടി ഉലഹന്നാന്‍, കെ കെ വിശ്വനാഥന്‍, എം എന്‍ മുരളി, വി എ അബാസ്, പി വി വേണുഗോപാല്‍, ബീന വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടിയില്‍ എരിയാ സെക്രട്ടറി കെ എം വര്‍ക്കി, എം രജീഷ്, കെ ടി ബിനു, എ ഉണ്ണികൃഷ്ണന്‍, അബ്ദുല്‍ ആസിഫ്, കെ പ്രശാന്ത്, ശാരദ സജീവന്‍, നിര്‍മല വിജയന്‍ നേതൃത്വം നല്‍കി. സിപിഎം പ്രവര്‍ത്തകര്‍ വാളാട് പ്രതിഷേധ പ്രകടനം നടത്തി. എന്‍ എം ആന്റണി, വി ജെ ടോമി, പി ടി ബേബി, ജയനാരായണന്‍, സജിത്ത്, യു എ പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it