Sports

യൂറോ കപ്പ് സന്നാഹം: ഗോള്‍മഴ വര്‍ഷിച്ച് ക്രൊയേഷ്യ

യൂറോ കപ്പ് സന്നാഹം: ഗോള്‍മഴ വര്‍ഷിച്ച് ക്രൊയേഷ്യ
X
Croatia-celebrate-one-of-th

പാരിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന സന്നാഹ മല്‍സരത്തില്‍ ക്രൊയേഷ്യക്ക് വമ്പന്‍ ജയം. മല്‍സരത്തില്‍ ക്രൊയേഷ്യ ഗോള്‍മഴ വര്‍ഷിച്ചപ്പോള്‍ സാന്‍ മരിനോ എതിരില്ലാത്ത 10 ഗോളിന് തകര്‍ന്നടിഞ്ഞു. ക്രൊയേഷ്യക്കു പുറമേ കിരീട ഫേവറിറ്റുകളും നിലവിലെ ലോക ചാംപ്യന്‍മാരുമായ ജര്‍മനി, ശക്തരായ സ്വീഡന്‍ എന്നിവരും വിജയക്കൊടി നാട്ടി.
ജര്‍മനി 2-0ന് ഹംഗറിയെയും സ്വീഡന്‍ 3-0ന് വെയ്ല്‍സിനെയുമാണ് പരാജയപ്പെടുത്തിയത്. സാന്‍ മരിനോയ്‌ക്കെതിരേ ക്രൊയേഷ്യക്കു വേണ്ടി മരിയോ മാന്‍ഡ്യുകിച്ചും നികോള കാലിനിക്കും ഹാട്രിക്ക് നേടി. ഇവാന്‍ പെറിസിക്ക് ഇരട്ട ഗോളും മാര്‍കോ ജാക്ക, ഡാരിജോ സ്രന എന്നിവര്‍ ഓരോ തവണയും ഗോള്‍ നേട്ടാത്തില്‍ പങ്കാളികളായി. ക്രൊയേഷ്യയുടെ എക്കാലത്തെയും വലിയ വിജയമാണിത്.
ഹംഗറിക്കെതിരേ ആദം ലാങിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ജര്‍മനി 63ാം മിനിറ്റില്‍ തോമസ് മുള്ളറിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. വെയ്ല്‍സിനെതിരേ എമില്‍ ഫോര്‍സ്ബര്‍ഗ്, മൈക്കല്‍ ലസ്റ്റിങ്, ജോണ്‍ ഗുയിഡെറ്റി എന്നിവരാണ് സ്വീഡനു വേണ്ടി സ്‌കോര്‍ ചെയ്തത്.
മറ്റു മല്‍സരങ്ങളില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരായ ഫ്രാന്‍സ് 3-0ന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ഗ്രീസിനെ 0-1ന് ആസ്‌ത്രേലിയ വീഴ്ത്തി. ഫ്രാസിന്‍സിനു വേണ്ടി ഒലിവര്‍ ജിറോഡ് ഇരട്ട ഗോള്‍ നേടി.
Next Story

RELATED STORIES

Share it