World

യൂറോപ്പില്‍ കനത്ത മഞ്ഞുവീഴ്ച; ജനജീവിതം ദുസ്സഹമായി

ലണ്ടന്‍: യൂറോപ്പില്‍ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും സൈബീരിയന്‍ ശീതക്കാറ്റിലും ജനജീവിതം ദുസ്സഹമാവുന്നു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഗതാഗതം അടച്ചു. റെയില്‍വേ സര്‍വീസുകളും സ്‌കൂളുകളും നൂറുകണക്കിന് വിമാന സര്‍വീസുകളും റദ്ദാക്കി.
മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ മരണം 55 ആയി. പേര്‍ പോളണ്ടില്‍ 21 പേരും  ചെക് റിപബ്ലിക്കില്‍ ആറും  ലിഥ്വാനിയയില്‍ അഞ്ചും ഫ്രാന്‍സ്, സ്ലോവാക്യ എന്നിവിടങ്ങളില്‍ നാലും സ്‌പെയിനില്‍ മൂന്നും ഇറ്റലി, സെര്‍ബിയ, റൊമാനിയ, സ്ലോവാനിയ എന്നിവിടങ്ങളില്‍ രണ്ടും ബ്രിട്ടന്‍, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ഒന്നും മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മൈനസ് 40 ഡിഗ്രിയാണ് തണുപ്പ്. വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവരാണ് മരിച്ചവരില്‍ ഏറെയും. പാരിസില്‍ വീടുകളില്ലാത്തവര്‍ക്കായി താല്‍ക്കാലിക വാസസ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it