Flash News

യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദിച്ച സംഭവം: മരട് പോലിസിനു രൂക്ഷ വിമര്‍ശനം



കൊച്ചി: യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാനെത്തിയ യുവതികളെ ആക്രമിച്ചെന്ന കേസില്‍ ഡ്രൈവര്‍ ശഫീഖിനെതിരേ മരട് പോലിസ് അനാവശ്യ വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്നു ഹൈക്കോടതി. ഈ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്നും അതിനാല്‍ ശഫീഖ് അറസ്റ്റ് ഭയപ്പെടേണ്ടതില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി പറഞ്ഞു. ശഫീഖിനെതിരേ യുവതികള്‍ നല്‍കിയ പരാതി പരിശോധിച്ചാല്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചു പരിക്കുണ്ടാവണമെന്ന ലക്ഷ്യത്തോടെ ആക്രമിച്ചു, ലൈംഗികമായി പീഡിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നു വ്യക്തമാവുമെന്നു കോടതി പറഞ്ഞു. നിസ്സാരമായ സംഘട്ടനമാണ് നടന്നിരിക്കുന്നത്. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള വകുപ്പുകള്‍ പോലിസ് എഫ്‌ഐആറില്‍ ചേര്‍ത്തതെന്നു മനസ്സിലാവുന്നില്ല. തുടര്‍ന്ന്, മരട് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയാണെന്നും പോലിസ് അറസ്റ്റ് ചെയ്താല്‍ ശഫീഖിന് അതിനെതിരേ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it