kasaragod local

യൂത്ത് കോണ്‍കോഡ്: സാംസ്‌കാരിക ഘോഷയാത്ര സമാപനം 14ന്

കാസര്‍കോട്്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാഷണല്‍ യൂത്ത് കോ കോഡ് ആര്‍ട്ട് ഡി ടൂര്‍ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളുടെ സാംസ്‌കാരിക ഘോഷയാത്ര 14ന് കാഞ്ഞങ്ങാട് സമാപിക്കും.
സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരക്കുന്ന 25 ഓളം കലാകാരന്മാര്‍ ഡബിള്‍ ഡക്കര്‍ ബസ്സില്‍ പ്രത്യേകം സജ്ജീകരിച്ച സ്റ്റേജില്‍ വച്ച് അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് ലഘു നാടകം, ചിത്ര രചന, നാടന്‍പാട്ട്്, നൃത്തം എന്നീ കലാരൂപങ്ങളുടെ അവതരണത്തിലൂടെ ജനങ്ങളുമായി സംവദിക്കും.    ജില്ലയില്‍ നാളെ വൈകിട്ട് നാലിന് ചെറുവത്തൂര്‍, ആറിന് നീലേശ്വരം എന്നിവിടങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. ചെറുവത്തൂരില്‍ എം രാജഗോപാലന്‍ എംഎല്‍എ, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ എന്നിവര്‍ ചേര്‍ന്ന് ജാഥ സ്വീകരിക്കും.
നീലേശ്വരത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ ഡോ.കെ പി ജയരാജന്‍, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് വിധുബാല എന്നിവര്‍ ചേര്‍ന്ന് ജാഥ സ്വീകരിക്കും. 14ന് വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട് നടക്കുന്ന സമാപന പരിപാടി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.   എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു, മെംബര്‍ സെക്രട്ടറി ആര്‍ എസ് കണ്ണന്‍, ബോര്‍ഡ് മെംബര്‍ മഹേഷ് കക്കത്ത്, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ കെ പ്രസീത സംബന്ധിക്കും.
സിനിമാ താരമായ ബിജുക്കുട്ടന്‍, ഡി ഫോര്‍ ഡാന്‍സ് ഫെയിം സുഹൈദ് കുക്കു എന്നിവരും സ്‌പോര്‍ട്‌സ് താരം സി കെ വിനീത് തുടങ്ങിയ വിശിഷ്ടാതിഥികളും പങ്കെടുക്കും. തുടര്‍ന്ന് ഫോക്ക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ തൃശ്ശൂര്‍ പതിഫോക്ക് ടീമിന്റെ നാടന്‍പാട്ടും, ഡി ഫോര്‍ ഡാന്‍സ് ഫെയിം സുഹൈദ് കുക്കു ടീമിന്റെ ഡാന്‍സ് പ്രോഗ്രാമും ഉണ്ടായിരിക്കും.
Next Story

RELATED STORIES

Share it