യുവേഫ ചാംപ്യന്‍സ് ലീഗ്: സെമി ലക്ഷ്യമിട്ട് ബാഴ്‌സ, ബയേണ്‍

മാഡ്രിഡ്/ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പ് ഇന്നു പൂര്‍ത്തിയാവും. ഇന്നു നടക്കുന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ നാട്ടില്‍ നിന്നുള്ള അത്‌ലറ്റികോ മാഡ്രിഡിനെയും മുന്‍ വിജയികളായ ബയേണ്‍ മ്യൂണിക്ക് ബെന്‍ഫിക്കയെയും എതിരിടും.
ഒന്നാംപാദത്തില്‍ ജയം കൊയ്ത ബാഴ്‌സയ്ക്കും ബയേണിനും ഇന്നു തോല്‍ക്കാതിരുന്നാല്‍ സെമിയിലേക്കു മുന്നേറാം.
ബാഴ്‌സ ഹോംഗ്രൗണ്ടായ കാംപ്‌നൂവില്‍ 2-1നാണ് അത്‌ലറ്റികോ മാഡ്രിഡിനെ മറികടന്നതെങ്കില്‍ ബയേണ്‍ സ്വന്തം മൈതാനത്ത് 1-0നു ബെന്‍ഫിക്കയെ കീഴടക്കുകയായിരുന്നു.
തിരിച്ചടി മറക്കാന്‍ ബാഴ്‌സ
സ്പാനിഷ് ലീഗില്‍ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന കളിയില്‍ റയല്‍ സോസിഡാഡിനോടേറ്റ 0-1ന്റെ അപ്രതീക്ഷിത തോല്‍വി മറക്കാനുറച്ചാണ് ബാഴ്‌സ ഇന്നു ബൂട്ടണിയുക. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ബാഴ്‌സയ്ക്കു ജയിക്കാനായിട്ടുള്ളൂ. രണ്ടെണ്ണത്തില്‍ പരാജയപ്പെട്ട ബാഴ്‌സ ഒന്നില്‍ തോല്‍വിയുമേറ്റുവാങ്ങി.
സമീപകാലത്തെ അത്‌ലറ്റികോയ്‌ക്കെതിരേയുള്ള വിജയറെക്കോഡ് ബാഴ്‌സയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വിവിധ ടൂര്‍ണമെന്റുകളില്‍ അത്‌ലറ്റികോയ്‌ക്കെതിരേ അവസാനമായി കളിച്ച ഏഴു കളികളി ലും ബാഴ്‌സയ്ക്കായിരുന്നു വിജയം. എല്ലാ മല്‍സരങ്ങളിലും ഒരു ഗോളിനു പിറകില്‍ നിന്ന ശേഷാണ് ബാഴ്‌സലോണ ജയത്തിലേക്ക് പൊരുതിക്കയറിയത് എന്നതു ശ്രദ്ധേയമാണ്.
ബാഴ്‌സയ്‌ക്കെതിരായ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലും അത്‌ലറ്റികോയുടെ ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു കളംവിട്ടിട്ടുണ്ട്. എന്നാല്‍ ബാഴ്‌സയുടെ ഒരു താരം പോലും സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടില്ല.
സ്പാനിഷ് എതിരാളികള്‍ക്കെതിരേ യൂറോപ്യന്‍ ടൂര്‍ണമെന്റുകളിലെ കഴിഞ്ഞ 13 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഗോള്‍ വഴങ്ങാതിരുന്നിട്ടുള്ളൂവെന്നത് ബാഴ്‌സയെ ആശങ്കയിലാക്കുന്ന ഘടകമാണ്.
കഴിഞ്ഞ കുറച്ചു മല്‍സരഫലങ്ങള്‍ നിരാശപ്പെടുത്തുന്നതാണെങ്കിലും തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് ബാഴ്‌സ അത്‌ലറ്റികോയ്‌ക്കെതിരേ ഇറങ്ങുകയെന്ന് ബാഴ്‌സ മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിറ്റിച്ച് വ്യക്തമാക്കി. സ്പാനിഷ് ലീഗിലെ കഴിഞ്ഞ കളിയിലെ തോല്‍വിയോടെ ഒന്നാംസ്ഥാനത്തുള്ള ബാഴ്‌സയുടെ ലീഡ് കുറഞ്ഞിരുന്നു. ബാഴ്‌സയും രണ്ടാമതുള്ള അത്‌ലറ്റികോയും തമ്മില്‍ ഇപ്പോള്‍ മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.
ഒന്നാംപാദത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായ സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിന്റെ സേവനം ഇന്നു അത്‌ലറ്റികോയ്ക്കു ലഭിക്കില്ല.
ബയേണിനു കാര്യങ്ങള്‍
കടുപ്പമാവും
തുടര്‍ച്ചയായി അഞ്ചാം തവണയും ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ കളിക്കാനൊരുങ്ങുന്ന ബയേണിന് ഇന്നു കാര്യങ്ങള്‍ കടുപ്പമാവും.
പോര്‍ച്ചുഗീസ് ചാംപ്യന്‍മാരായ ബെന്‍ഫിക്കയെ ഹോംഗ്രൗണ്ടിലെ ആദ്യപാദത്തില്‍ 1-0നു മറികടക്കാനേ ബയേണിനായുള്ളു. ഇന്നത്തെ കളി ബെന്‍ഫിക്കയുടെ ഗ്രൗണ്ടിലാണെന്നതാണ് ബയേണ്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
ആദ്യപാദത്തില്‍ ചിലി മിഡ്ഫീല്‍ഡര്‍ ആര്‍ത്യുറോ വിദാല്‍ തുടക്കത്തില്‍ തന്നെ നേടിയ ഗോളാണ് ബയേണിനു നേരിയ ജയം സമ്മാനിച്ചത്. ബെന്‍ഫിക്കയുടെ ശക്തമായ പ്രതിരോധത്തെ മറികടക്കാന്‍ അന്നു ബയേണിനു നന്നായി വിയര്‍ക്കേണ്ടിവന്നു. കൗണ്ടര്‍അറ്റാക്കുകളിലൂടെ ബെന്‍ഫിക്ക ബയേണിനെ വിറപ്പിക്കുകയും ചെയ്തിരുന്നു.
പോര്‍ച്ചുഗീസ് ലീഗില്‍ ബെന്‍ഫിക്ക ഉ ജ്ജ്വല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അവസാനായി കളിച്ച ഏഴു മല്‍സരങ്ങളി ലും ജയിച്ച് മുന്നേറുന്ന ബെന്‍ഫിക്കയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.
ജൊനാസ്-കോസ്റ്റാസ് മിട്രോഗ്ലു എന്നിവരടങ്ങുന്ന ബെന്‍ഫിക്കയുടെ മുന്നേറ്റനിര എതിര്‍ ടീമുകളെ സമ്മര്‍ദ്ദത്തിലാക്കും. ഇരുവരും കൂടി സീസണില്‍ ഇതുവരെ 53 ഗോളുകള്‍ നേടിക്കഴിഞ്ഞു. 32 ഗോളുകളു മായി ജൊനാസാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
Next Story

RELATED STORIES

Share it