യുവാവ് വെട്ടേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
BY kasim kzm19 May 2018 3:22 AM GMT
kasim kzm19 May 2018 3:22 AM GMT
മണ്ണഞ്ചേരി: വെട്ടേറ്റു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രീതികുളങ്ങര ഗോപാലന് പറമ്പില്‍ മധുവിന്റെയും സുശീലയുടെയും മകന് സുജിത് (25) ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണു സംഭവം.
ആര്യാട് നോര്‍ത്ത് കോളനിയില്‍ കോര്ത്തുശ്ശേരിയില് മോഷണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു മണ്ണഞ്ചേരി പോലിസ് എത്തിയപ്പോള്‍ യുവാവ് വെട്ടേറ്റു കിടക്കുന്നതാണു കണ്ടത്. ഉടന്‍ തന്നെ പോലിസും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. വീട്ടുടമ സുജിത്ത് (35) നെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. ബന്ധുക്കളായ ഇവരുടെ വീട്ടില്‍ യുവാവ് അര്‍ധരാത്രി എന്തിനാണ് എത്തിയതെന്ന സംബന്ധിച്ച് ദുരൂഹത നിലനില്ക്കുന്നു. അതേസമയം യുവാവ് മോഷണത്തിന് എത്തിയതാണെന്നും അതല്ല കിടപ്പറയില്‍ ഒളിഞ്ഞുനോക്കാനെത്തിയതാണെന്നും പരസ്പര വിരുദ്ധമായാണു കസ്റ്റഡിയിലുള്ളയാള്‍ മൊഴിനല്കിയതെന്ന് പറയുന്നു. മാരാരിക്കുളം സിഐയാണ് കേസ് അന്വേഷിക്കുന്നത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT