യുവാവ് മിന്നലേറ്റ് മരിച്ചു

കാവനാട്: ഭാഗ്യക്കുറി ഏജന്റായ യുവാവ് മിന്നലേറ്റ് മരിച്ചു. ശക്തികുളങ്ങര ചേരിയില്‍ മള്ളേഴുത്ത്മുക്കിന് കിഴക്കുവശം കെആര്‍എന്‍ നഗര്‍ 37എ സരസ്വതീഭവനില്‍ ഗോപാലകൃഷ്ണന്‍-സരസ്വതി ദമ്പതികളുടെ മകന്‍ സുനില്‍ (40) ആണ് വീട്ടുമുറ്റത്ത് വച്ച് മിന്നലേറ്റു മരിച്ചത്.
കാവനാട് ഏജന്‍സി നടത്തുന്ന സുനില്‍ ഇന്നലെ രാവിലെ 8.30ഓടെ വസ്ത്രങ്ങള്‍ കഴുകിക്കൊണ്ട് നില്‍ക്കുന്നതിനിടെയായിരുന്നു മിന്നലേറ്റ് മറിഞ്ഞ് വീണത്. ശക്തമായ മഴ പെയ്യുന്നതുമൂലം സുനില്‍ മിന്നലേറ്റ് വീണുകിടക്കുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞില്ല. സുനിലിനെ ഏറെനേരം കാണാതെ വന്നതിനെ തുടര്‍ന്ന് മാതാവ് സരസ്വതി പുറത്ത് വന്നുനോക്കുമ്പോള്‍ ശരീരത്തില്‍ പൊള്ളലേറ്റ് മുറ്റത്ത് കിടക്കുകയായിരുന്നു. ഉടന്‍തന്നെ അയല്‍വാസികളുടെ സഹായത്തോടെ സുനിലിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.
സുനില്‍ ഏറെക്കാലങ്ങളായി ഭാര്യയുമായി പിണങ്ങി മാതാവിനോടൊത്ത് താമസിച്ചുവരികയാണ്. സഹോദരി സുനിതകുമാരി.





Next Story

RELATED STORIES

Share it