യുവാവിന് നേരെയുള്ള പോലിസ് മര്‍ദനം ക്രൂരം: ചെന്നിത്തല

തിരുവനന്തപുരം: ആലുവയില്‍ ഉസ്മാനെന്ന യുവാവിനെ പോലിസ് മര്‍ദിച്ച സംഭവം അതീവ ക്രൂരവും നിന്ദ്യവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോമ്പ് തുറക്കാന്‍ ഇരുചക്രവാഹനത്തില്‍ സാധനങ്ങളുമായി പോവുന്ന ഉസ്മാനെയാണ് മഫ്തിയിലെത്തിയ പോലിസ് സംഘം റോഡില്‍ വച്ചും പിന്നീടും പോലിസ് സ്‌റ്റേഷനില്‍ വച്ചും മാരകമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇത്ര ക്രൂരമായി മര്‍ദിക്കേണ്ട യാതൊരു പ്രകോപനവും ആ ചെറുപ്പക്കാരന്റെ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. പോലിസിനെ നിലയ്ക്കു നിര്‍ത്താന്‍  പിണറായിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it