യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവം: മൃതദേഹവുമായി ബന്ധുക്കള്‍ പോലിസ് സ്റ്റേഷന് ഉപരോധിച്ചു
BY Sumeera SMR27 April 2016 4:43 AM GMT
Sumeera SMR27 April 2016 4:43 AM GMT
തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ മൃതദേഹവുമായി പോലീസ്സ്റ്റേഷന് ഉപരോധിച്ചു. കുന്നുകുഴി സ്വദേശി സൈബിന് ജോണിന്റെ മൃതദേഹവുമായാണ് നാട്ടുകാര്‍ ഇന്നലെ മ്യൂസിയം പോലീസ് സ്റ്റേഷന് ഉപരോധിച്ചത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന കഴിഞ്ഞ മാസം 22നാണ് സൈബിനിന് ഗുരുതര പരിക്കേറ്റത്. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന സൈബിന് തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ഇന്നലെ രാവിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ബന്ധുക്കളും നാട്ടുകാരും മ്യൂസിയം സ്റ്റേഷന് ഉപരോധിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്ന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കന്റോണ്‍മെന്റ് എസിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT