Alappuzha local

യുവാവിനെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും ഫോണും കവര്‍ന്നു



ഹരിപ്പാട്: ഇലക്്്ട്രിക്കല്‍ വര്‍ക്കിന് വന്ന യുവാവിനെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി സ്വര്‍ണമാലയും ഫോണും കവര്‍ന്നതായി പരാതി. ചെട്ടികുളങ്ങര സ്വദേശി ഷൈനി (22) ന്റെ രണ്ട് പവന്‍ സ്വര്‍ണ മാലയും ഫോണുമാണ് അഞ്ചംഗസംഘം അക്രമിച്ച ശേഷം അപഹരിച്ചത്. ഞായറാഴ്ച താമല്ലാക്കല്‍ ഭാഗത്ത് ഇലക്ട്രിക്കല്‍ ജോലിക്ക് വന്ന ഷൈനോട് ഒരാള്‍ സംസാരിച്ച് സൗഹൃദത്തിലാവുകയും തുടര്‍ന്ന് രാത്രി 7.30 ഓടെ പ്രലോഭിപ്പിച്ച് കരുവാറ്റ ഹൈസ്‌കൂളിന്റെ ഭാഗത്തേക്ക് ബൈക്കില്‍ കൂട്ടികൊണ്ടുപോവുകയുമായിരുന്നു. കൂട്ടിക്കൊണ്ടുപോയ ആളുടെ നാല് സുഹൃത്തുക്കള്‍ ഇവരെ കാത്തുനിന്നിരുന്നു. ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി അഞ്ച് പേരും ചേര്‍ന്ന് ഷൈനെ മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയുമായിരുന്നു. സംഭവ ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. വീട്ടിലെത്തിയ ഷൈന്‍ മാനനഷ്ടം ഭയന്ന് സംഭവം ആരോടും പറഞ്ഞില്ല. ഇന്നലെ രാവിലെ ഫോണും മാലയും കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ഷൈന്‍ കാര്യങ്ങള്‍ പറയുന്നത്. തുടര്‍ന്ന് ഹരിപ്പാട് പോലിസില്‍ പരാതി നല്‍കി. പ്രതികളെപറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it