Flash News

യുവനേതാക്കളുടെ അഭിപ്രായം മാനിക്കുന്നു, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കും: പി.ജെ.കുര്യന്‍

യുവനേതാക്കളുടെ അഭിപ്രായം മാനിക്കുന്നു, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കും: പി.ജെ.കുര്യന്‍
X



തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ചുളള യുവനേതാക്കളുടെ അഭിപ്രായം മാനിക്കുന്നുവെന്ന് പി.ജെ.കുര്യന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കാന്‍ തയ്യാറാണ്. താന്‍ ആവശ്യപ്പെട്ടിട്ടല്ല രാജ്യസഭാ സീറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാളുടെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും താഴെത്തട്ടില്‍ കൃത്യമായ പ്രവര്‍ത്തനം നടക്കാതിരുന്നതാണ് പരാജയത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിനുളളില്‍ യുവനേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പി.ജെ.കുര്യന് വീണ്ടും മല്‍സരിക്കാന്‍ അവസരം നല്‍കരുതെന്നാണ് യുവനേതാക്കളുടെ ആവശ്യം. രാജ്യസഭയില്‍ മൂന്നും ലോക്ഭയില്‍ ആറും തവണ അംഗമായിട്ടുള്ള പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്.
പാര്‍ലമെന്റിനെ മാനിക്കാത്ത, ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന, സര്‍ക്കാര്‍ തന്നെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ വാര്‍ദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ്. റോജി എം.ജോണ്‍, ഷാഫി പറമ്പില്‍, വി.ടി.ബെല്‍റാം എന്നിവരും പി.ജെ.കുര്യനെതിരെ ഫെയ്‌സ്ബുക്കിലൂടെ പരസ്യമായി രംഗത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it