malappuram local

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കൊണ്ടോട്ടി: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. പുളിയംപറമ്പ് ആശാരിതൊടിക അബ്ദുല്‍ അസീസിനെയാണ് (31) കരിപ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17 ന്് ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച അസീസിന്റെ ഭാര്യ മുഹ്‌സിറ(26) 20നാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ മാതാവ് അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിന്റെ അറസ്റ്റ്. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയത്. മലപ്പുറം ഡിവൈഎസ്പി തോട്ടത്തില്‍ ജലീലിനാണ് കേസിന്റെ അന്വേഷണ ചുമതല. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it