Kottayam Local

യുവതിയെ ശല്യപ്പെടുത്തിയ പോലിസുകാരനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു



വൈക്കം: യുവതിയെ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തിയ പോലിസുകാരനെ ഭര്‍ത്താവ് കത്തിക്കു കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പുളിംചുവട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനെതിരേ പോലിസ് കേസ് എടുത്തു. പരിക്കേറ്റ പോലിസുകാരന്‍ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഗള്‍ഫില്‍ ജോലി നോക്കുന്ന യുവാവ് ഒരു മാസത്തെ അവധിക്ക് നാട്ടില്‍ വന്നിരിക്കുകയാണ്. ഇതിനിടയിലാണ് പോലിസുകാരന്റെ ഫോണ്‍വിളി ശ്രദ്ധയില്‍പ്പെടുന്നത്. ഇന്നലെ ഭാര്യയെയും കൂട്ടി ഇയാള്‍ മറവന്‍തുരുത്തിലുള്ള പോലിസുകാരന്റെ വീട്ടിലെത്തി. ഇവിടെ വച്ചുണ്ടായ ചോദ്യം ചെയ്യല്‍ കൈയേറ്റത്തില്‍ കലാശിച്ചു. ഇതിനിടയില്‍ യുവാവ് പോലിസുകാരനെ കുത്തി വീഴ്ത്തുകയായിരുന്നെന്ന് പറയപ്പെടുന്നു. പോലിസുകാരനെതിരേ ഇയാളും ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it