Alappuzha local

യുവതിയെ ആക്രമിച്ച് മാല കവര്‍ന്ന സംഭവം: അന്വേഷണം ഊര്‍ജിതമാക്കി



കായംകുളം:  സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ആക്രമിച്ച് കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമായി. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വള്ളികുന്നം  തെക്കടത്ത് അറഫ ഗാര്‍ഡനില്‍ ഷഹീറിന്റെ ഭാര്യ ഹഫ്‌സാനയെയാണ് (24) ആക്രമിച്ച് കവര്‍ച്ച ചെയ്തത്. ദേശീയപാതയില്‍ ചിറക്കടവം ജങ്ഷനിലായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയ്്്ക്ക് സഹോദരിക്കും മകള്‍ക്കുമൊപ്പം സ്‌കൂട്ടറില്‍  വരുമ്പോള്‍ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് ആറ് പവനോളം വരുന്ന മാലയാണ് അപഹരിച്ചത്. സംഭവത്തില്‍ പോലിസ് ഇടപെടലിലെ അലംഭാവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കായംകുളം, ഹരിപ്പാട് സിഐമാര്‍, എസ്‌ഐമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം രൂപീകരിച്ചിട്ടുള്ളത്്.നഗരത്തിലെ ക്രമസമാധാന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ജില്ല പോലിസ് മേധാവി എസ് സുരേന്ദ്രന്‍ കായംകുളത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it