kasaragod local

യുവതിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച യുവാവ് ട്രെയിനില്‍ കയറി രക്ഷപ്പെട്ടു



കാഞ്ഞങ്ങാട്: ബന്ധുക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച യുവാവ് ട്രെയിനില്‍ കയറി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് കൈലാസ് തിയേറ്ററിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചെന്നൈയില്‍ താമസിക്കുന്ന കൊഴക്കുണ്ട് മുത്തപ്പന്‍തറ സ്വദേശിനിയുടെ അഞ്ചു പവന്‍ സ്വര്‍ണമാലയാണ് കവര്‍ന്നത്. ശ്രീകൃഷ്ണ മന്ദിരത്തിന് സമീപത്തെ ബന്ധുവീട്ടിലേക്കെത്തിയതായിരുന്നു യുവതി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ബന്ധുക്കള്‍ക്കൊപ്പം കൈലാസ് തിയേറ്ററിന് സമീപത്ത് കൂടി നടന്നു പോവുന്നതിനിടെ മുന്നിലൂടെ നടന്നുവന്ന യുവാവ് യുവതിയുടെ മാല തട്ടിപ്പറിക്കുകയായിരുന്നു. ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. ഇതിനിടയില്‍ റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി രക്ഷപ്പെടുകയായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
Next Story

RELATED STORIES

Share it