Alappuzha local

യുവതിയുടെ ആമാശയത്തില്‍ നിന്ന് തയ്യല്‍ സൂചി നീക്കം ചെയ്തു

അമ്പലപ്പുഴ: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയുടെ ആമാശയത്തില്‍ തറഞ്ഞിരുന്ന തയ്യല്‍ സൂചി എന്‍ഡോസ് കോപ്പി വഴി നീക്കം ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഓച്ചിറ വലിയകുളങ്ങര സ്വദേശിനിയായ യുവതിയുടെ ആമാശയത്തില്‍ തറഞ്ഞിരുന്ന തയ്യല്‍ സൂചിയാണ് ശസ്ത്രക്രിയ ഇല്ലാതെ എന്‍ഡോ സ്‌കോപി വഴി പുറത്തെടുത്തത്. ശസ്ത്രക്രിയാ വിഭാഗം അഡീഷണല്‍ പ്രൊഫ. ഡോ: വൈ ഷാജഹാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എന്‍ഡോസ് കോപ്പി നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോ :അനില്‍കുമാര്‍, ഡോ. ജോണ്‍സ് എന്നിവരും ചികിത്സ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it