യുവതാരമാവാന്‍ എംബാപ്പെയൊരുങ്ങുന്നു

കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട പോള്‍പോഗ്ബക്കു പിന്നാലെ യുവപട്ടം ഇത്തവണയും ഫ്രാന്‍സിലേക്കെത്തുമോ?  ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഫ്രഞ്ച് യുവസ്‌ട്രൈക്കര്‍ കെയ്‌ലിന്‍ എംബാപ്പെ മികച്ച യുവതാരമാവുമെന്നാണു വിലയിരുത്തപ്പെടുന്നത്.
മികച്ച താരങ്ങളാവാന്‍ സാധ്യതയുള്ളവര്‍ക്കെല്ലാം സെമി ഫൈനലിന് മുമ്പേ അടിതെറ്റിയതോടെയാണു ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ എംബാപ്പെയിലേക്കെത്തുന്നത്. ബ്രസീലിന്റെ ഗബ്രിയേല്‍ ജീസസ്, ഫ്രാന്‍സിന്റെ തന്നെ ഓസ്‌മെന്‍ ഡെംബെലെ, ഇംഗ്ലണ്ടിന്റെ മാര്‍കസ് റഷ്‌ഫോര്‍ഡ്, ഉറുഗ്വേ യുവതാരം റോഡ്രിഗോ ബെന്റക്കോര്‍ എന്നിവരൊക്കെയാണു ലോകകപ്പിന്റെ യുവതാരങ്ങളാവുമെന്ന് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം കലാശപ്പോരാട്ടത്തിനു മുന്നേ തന്നെ മടക്കടിക്കറ്റ് ലഭിക്കുകയായിരുന്നു. ലോകകപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന എംബാപ്പെ ഇതുവരെ മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. മികച്ച വേഗവും എതിരാളിയെ വെട്ടിക്കാനുള്ള ഡ്രിബ്ലിങ് പാടവുമെല്ലാം യുവതാരത്തിന്റെ പ്രത്യേകതയാണ്. കൂടാതെ കിരീട ഫേവറിറ്റുകളായ  അര്‍ജന്റീനയ്‌ക്കെതിരേ ഇരട്ട ഗോള്‍ നേടിയ എംബാപെയുടെ പ്രകടനവും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
Next Story

RELATED STORIES

Share it