യുവതലമുറയ്ക്കുള്ള പ്രോല്‍സാഹനം: ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: അവാര്‍ഡ് തന്നെപ്പോലുള്ള യുവതലമുറയ്ക്ക് ഏറെ പ്രോല്‍സാഹനമാണെന്നു സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ദുല്‍ഖര്‍ സല്‍മാന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അവാര്‍ഡ് എത്രമാത്രം അര്‍ഹിക്കുന്നുണ്ടെന്ന് അറിയില്ല. യുവതലമുറയിലെ എല്ലാ നടന്‍മാര്‍ക്കും ഇതു സമര്‍പ്പിക്കുകയാണ്. പൃഥ്വിരാജ്, നിവിന്‍പോളി, ജയസൂര്യ, ഫഹദ് ഫാസില്‍ എല്ലാവരുടെയും പ്രോല്‍സാഹനം ലഭിച്ചിട്ടുണ്ട്. അവാര്‍ഡ് വിവരമറിഞ്ഞ് പിതാവ് മമ്മൂട്ടി വളരെയേറെ സന്തോഷത്തിലാണെന്നും കെട്ടിപ്പിടിച്ച് മുത്തം തന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു

Next Story

RELATED STORIES

Share it