Flash News

യുപിയില്‍ ബോട്ട് മറിഞ്ഞ് ആറ് മരണം



ബഹ്‌റെയ്ച്: ഉത്തര്‍പ്രദേശില്‍ സരയു നദിയില്‍ ബോട്ട് മറിഞ്ഞ് നാലു കുട്ടികള്‍ ഉള്‍പ്പെടെ അറു പേര്‍ മുങ്ങിമരിച്ചു. ഗോപാല്‍പൂര്‍, ബോഹ്ത ഗ്രാമവാസികളാണ് മരിച്ചവര്‍. രാംഗഡിലെ മേളയില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. ബോട്ടില്‍ ഒമ്പതു പേരുണ്ടായിരുന്നു, മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം വീതം ധനസഹായം നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it