Flash News

യുപിയില്‍ പശുക്കള്‍ക്ക് സെന്‍സസ്, സൗജന്യ ചികില്‍സ, ഇന്‍ഷുറന്‍സ്

യുപിയില്‍ പശുക്കള്‍ക്ക് സെന്‍സസ്, സൗജന്യ ചികില്‍സ, ഇന്‍ഷുറന്‍സ്
X


ലക്‌നൗ : എട്ടു കോടിയോളം രൂപ മുടക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ പശുക്കളുടെ കണക്കെടുക്കാനൊരുങ്ങുന്നു. കന്നുകാലികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്നതിന് വേണ്ടി സംസ്ഥാനത്ത് മേളകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് സംവിധാനവും മേളകളില്‍ ലഭ്യമാക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം കര്‍ഷകര്‍ തന്നെ വഹിക്കണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സെന്‍സസിനായി 7.86 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പശുക്കള്‍ക്കൊപ്പം പോത്ത്, പന്നി, ആട്, ചെമ്മരിയാട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെയും കണക്ക് എടുക്കുവാനാണ് തീരുമാനം. 2012ലാണ് സംസ്ഥാനത്ത് അവസാനമായി പശുക്കളുടെ കണക്കെടുത്തത്. അന്നത്തെ കണക്കനുസരിച്ച് 205.66 പശുക്കളും 306.25 ലക്ഷം പോത്തുകളും 155.86 ലക്ഷം ആടു് ചെമ്മരിയാടുകളും 13.34 ലക്ഷം പന്നികളുമാണുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it