Flash News

യുനെസ്‌കോയില്‍ നിന്നും ഇസ്രായേലും അമേരിക്കയും പിന്മാറി

യുനെസ്‌കോയില്‍ നിന്നും ഇസ്രായേലും അമേരിക്കയും പിന്മാറി
X


വാഷിങ്ടണ്‍/ ജറുസലേം: യുനെസ്‌കോയില്‍ നിന്നും അമേരിക്കയും ഇസ്രായേലും പിന്മാറി. യുനെസ്‌കോയുടെ ഇസ്രായേലിനെതിരേയുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുഎസ് കഴിഞ്ഞ ദിവസം പിന്മാറ്റ പ്രഖ്യാപനം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേലും യുനെസ്‌കോയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്. പിന്മാറ്റത്തിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. യുനെസ്‌കോയില്‍ നിന്നും പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ നെതന്യാഹു സ്വാഗതം ചെയ്യുകയും ചെയ്തു. അതേസമയം, അമേരിക്കയുടെ പിന്മാറ്റത്തെ ദുഖകരമെന്നാണ് യുനെസ്‌കോ തലവന്‍ ഇറിന ബൊകോവ വിശേഷിപ്പിച്ചത്. ഫലസ്തീന്‍ അനുകൂല സമീപനമാണ് ഇയുഎസിന്റെയും ഇസ്രായേലിന്റെയും പിന്മാറ്റത്തിലേക്ക് നയിച്ചത്.

[related]
Next Story

RELATED STORIES

Share it