Idukki local

യുഡിഎഫ് രാപകല്‍ സമരം തുടങ്ങി

ഇടുക്കി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കും, അഴിമതിക്കും, വിലക്കയറ്റത്തിനും ബസ്ചാര്‍ജ്ജ് വര്‍ദ്ധനവിനും പെട്രോളിയം കൊള്ളയ്ക്കും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും എതിരേയും ആദിവാസിയായ മധുവിന്റെ കൊലപാതകം ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നും മണ്ണാര്‍ക്കാട് യുത്ത്‌ലീഗ് പ്രപവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തെപറ്റി സത്യസന്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികള്‍ വണ്ണപ്പുറം, അടിമാലി, മുരിക്കാശ്ശേരി, തൂക്കുപാലം, കുമളി എന്നീ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം തുടങ്ങി.
വണ്ണപ്പുറത്ത് കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി, അടിമാലിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, മുരിക്കശ്ശേരിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ജോയി തോമസ്, തൂക്കുപാലത്ത് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, കുമളിയില്‍ മുസ്‌ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍, ജില്ലാ കണ്‍വീനര്‍ ടി എം സലീം, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ജി ബേബി, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി, സിഎംപി ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സി കെ ശിവദാസ്, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ എം കെ പുരുഷോത്തമന്‍, സി പി മാത്യു, എം റ്റി തോമസ്, മുസ്ലിം ലീഗ് ജില്ലാ പ്രസിന്റ് എം എസ് മുഹമ്മദ്, സി എന്‍ സോമരാജന്‍, ശ്രീമന്ദിരം ശശികുമാര്‍, ആര്‍ ബാലന്‍പിള്ള, സി എം സീതീ, ജോണ്‍ നെടിയപാല, മുഹമ്മദ് റിയാദ്, ജി മുനിയാണ്ടി, ജോണി കുളമ്പള്ളി, ഇ കെ വാസു, അഡ്വ. പി പ്രകാശ്, എം ഷാഹുല്‍ ഹമീദ്, എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ റെജി ജി നായര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
രാപ്പകല്‍ സമരം ഇന്ന് രാവിലെ 10 മണിക്ക് സമാപിക്കും. വണ്ണപ്പുറത്ത് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, അടിമാലിയില്‍ കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി എക്‌സ് എംഎല്‍എ, തൂക്കുപാലത്ത് ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗം ഹരിധരന്‍, കുമളിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് എം റ്റി തോമസ് സമാപന സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it