Flash News

യുഡിഎഫ് യോഗം ഇന്ന് ; മാണി മുഖ്യ അജണ്ട



തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം 21നു രാവിലെ 10നു പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. മാണിയുടെ മുന്നണിപ്രവേശനവും മൂന്നാറുമാണ് പ്രധാന അജണ്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി ഏകോപന സമിതി യോഗത്തിലും കേരളാ കോണ്‍ഗ്രസ്സിനെ മുന്നണിയിലേക്കു തിരികെ എത്തിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. പാര്‍ട്ടിയിലെ ചില നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും മാണിയെ യുഡിഎഫിലേക്ക് തിരികെയെത്തിക്കണമെന്നായിരുന്നു കെപിസിസി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നു ചേരുന്ന യുഡിഎഫ് യോഗം വിഷയം ഗൗരവമായി പരിഗണിക്കും. മാണിയെ യുഡിഎഫിലേക്കു എത്തിക്കുന്നതിനു മുന്‍കൈയെടുക്കുമെന്ന് മുസ്‌ലിംലീഗ് വ്യക്തമാക്കിയിരുന്നു. കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കി കേരളാ കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്താനായിരിക്കും യുഡിഎഫിന്റെ നീക്കം. ഇതുസംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യും. ഇതോടൊപ്പം മൂന്നാര്‍ കൈയേറ്റ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും മുന്നണി പരിഗണിക്കും.
Next Story

RELATED STORIES

Share it