ernakulam local

യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും പോളിങ് ബൂത്തുകളും

കൊച്ചി: ജില്ലയിലെ പ്രമുഖരും നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ് തോപ്പുംപടി ഫാത്തിമമാതാ കോണ്‍വെന്റ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
പ്രമുഖ സാമ്പത്തിക കാര്യവിദഗ്ധന്‍ പ്രഫ കെ അരവിന്ദാക്ഷന്‍ ഗിരിനഗര്‍ എല്‍.പി സ്‌കൂളില്‍ 93ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പ്രഫ. എം കെ സാനു എസ്ആര്‍വി സ്‌കൂളിലും സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ കലുര്‍ കത്രിക്കടവ് സെന്റ് സേവ്യേഴ്‌സ് എല്‍ പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.
യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ 75ാം ബൂത്തായ പെരുമ്പാവൂര്‍ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ആലുവ മണ്ഡലത്തിലെ കൊങ്ങോര്‍പ്പിളളി ഗവ. ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മന്ത്രി കെ ബാബു തൃപ്പൂണിത്തുറ ടൗണ്‍ ഗേള്‍സ് ഹൈസ്‌കൂളിലെ 47ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പിറവം യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി അനൂപ് ജേക്കബ് മണ്ണത്തൂര്‍ ആത്താണിക്കല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ 107ാം ബൂത്തില്‍ വോട്ടുചെയ്തു.
അങ്കമാലിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം ജോണ്‍ അയിരൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. ആലുവയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് ചെങ്ങമനാട് പഞ്ചായത്തോഫിസിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളി മൂവാറ്റുപുഴ മണ്ഡലത്തിലെ നോര്‍ത്ത് മാറാടിയിലെ മഞ്ചേരിപ്പടി അങ്കണവാടിയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മൂവാറ്റുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്‍ മൂവാറ്റുപുഴ നിര്‍മല ജൂനിയര്‍ സ്‌കൂളിലെ 41ാം ബൂത്തിലും വോട്ട് ചെയ്തു. കോതമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ടി യു കുരുവിള ചേലാട് ബഥനിയ പബ്ലിക് സ്‌കൂളിലെ ബുത്തിലും വോട്ട് രേഖപ്പെടുത്തി. കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന്‍പെരിങ്ങോള്‍ സണ്‍ഡേ സ്‌കൂളിലെ ബുത്തില്‍ രേഖപ്പെടുത്തി. കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന്‍ തൃക്കാക്കര മണ്ഡലത്തിലെ എളംകുളം ഫാത്തിമ മാതാ പാരിഷ് ഹാളിലെ ബൂത്തിലും വോട്ട്‌ചെയ്തു.
എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ മാമംഗലം എസ്എന്‍ഡിപി ഹാളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പിടി തോമസ് പാലാരിവട്ടം ഹില്‍ടെക് ഐപിസിയിലെ 48ാം ബൂത്തിലും വോട്ട് ചെയ്തു. പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി ഡി സതീശന്‍ പറവൂര്‍ കേസരി കോളജിലെ ബൂത്തിലാണ് രേഖപ്പെടുത്തിയത്. വൈപ്പിനിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ആര്‍ സുഭാഷ് ചെറായി എസ് എം ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വോട്ട് ചെയ്തത്.
കൊച്ചി: ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും സ്ഥാനാര്‍ഥികളും രാവിലെതന്നെ വോട്ടിങ് കേന്ദ്രങ്ങളിലെത്തി സമ്മതിദാനം വിനിയോഗിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും വൈപ്പിനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ എസ് ശര്‍മ്മ പറവൂര്‍ സമൂഹം എച്ച്എസില്‍ വോട്ട് രേഖപ്പെടുത്തി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എന്‍ മോഹനന്‍ പുത്തന്‍കുരിശ്— എംജിഎം എച്ച്എസ്എസിലും ജില്ലാ സെക്രട്ടറി പി രാജീവ് കുസാറ്റ് സ്റ്റാറ്റിക്‌സ് വകുപ്പിലും കെ ചന്ദ്രന്‍പിള്ള മഞ്ഞുമ്മല്‍ ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ പ്രൈമറി സ്‌കൂളിലും കെ എം സുധാകരന്‍ നായരമ്പലം ബിവിഎച്ച്എസ്എസിലും എം എം ലോറന്‍സ് എളംകുളം മാതാചര്‍ച്ച് പബ്ലിക് സ്‌കൂളിലും കെ എന്‍ രവീന്ദ്രനാഥ് ഇടപ്പള്ളി സെന്റ് ജോര്‍ജ് എല്‍പിഎസിലും സി എം ദിനേശ്മണി വെണ്ണല ഗവ. എച്ച്എസിലും വോട്ട് ചെയ്തു.
അങ്കമാലിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി മൂഞ്ഞേലി കല്ലുപാലം അങ്കണവാടിയിലും പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാജുപോള്‍ വേങ്ങൂരിലെ ചൂരത്തോട് പഞ്ചായത്തോഫിസിലും കോതമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി ജോണ്‍ വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂളിലും സമ്മതിദാനം വിനിയോഗിച്ചു.
കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ജെ മാക്‌സി തോപ്പുംപടി അവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലും എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം അനില്‍കുമാര്‍ പുതുക്കലവട്ടം ഐജിഎം പബ്ലിക് സ്‌കൂളിലും വോട്ടുചെയ്തു.
മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം തൃക്കളത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് എല്‍പി സ്‌കൂളിലും പിറവം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് മണിമലക്കുന്ന് ഗവണ്‍മെന്റ് കോളജിലും കുന്നത്തുനാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷിജി ശിവജി വടയമ്പാടി ഗവ.എല്‍പി സ്‌കൂളിലും തൃപ്പൂണിത്തുറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നിലമ്പൂര്‍ മണ്ഡലത്തിലെ നെട്ടിക്കുളം എയുപി സ്‌കൂളില്‍ വോട്ടുചെയ്തു.
കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം യൂസഫ് കളമശ്ശേരി ഗവ. പോളിടെക്‌നിക്കിലും ആലുവയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി സലിം ആലുവ മുനിസിപ്പല്‍ ലൈബ്രറിയിലും വോട്ട് ചെയ്തു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍പോള്‍ കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍സെക്കന്ററി സ്‌കൂളിലും പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാരദാ മോഹന്‍ പെരുമ്പാവൂര്‍ പുല്ലുവഴി പബ്ലിക് ലൈബ്രറിയിലും വോട്ട് രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it