Flash News

യുഎസ് തിരഞ്ഞെടുപ്പ്: അഞ്ചു പ്രൈമറികളില്‍ ട്രംപിന് നേട്ടം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ചു സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച നടന്ന സ്ഥാനാര്‍ഥി നിര്‍ണയ വോട്ടെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപിനു നേട്ടം. ഇതോടെ സ്ഥാനാര്‍ഥിത്വത്തിനായി ആവശ്യമായ 1237 ഡെലിഗേറ്റുകളോട് ട്രംപ് കൂടുതല്‍ അടുത്തിരിക്കുകയാണ്. അതേസമയം, ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നാലിടങ്ങളില്‍ ഹിലരി ക്ലിന്റണും ഒരിടത്ത് ബെര്‍ണി സാന്‍ഡേഴ്‌സും വിജയിച്ചു.
കണക്ടിക്കട്ട്, ഡെലാവേര്‍, മേരിലാന്‍ഡ്, പെന്‍സില്‍വാനിയ, റൂഡ് ദ്വീപ് എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. റൂഡിലാണ് ഹിലരി പരാജയപ്പെട്ടത്. തന്റെ ഉല്‍കണ്ഠകള്‍ അവസാനിച്ചതായും താന്‍ തന്നെയാവും സ്ഥാനാര്‍ഥിയെന്നും ട്രംപ് പ്രതികരിച്ചു. അമേരിക്കക്കാരെ തൊട്ടറിയാത്ത ഒരു സ്ഥാനാര്‍ഥിയാണ് ശതകോടീശ്വരനായ ട്രംപെന്ന് ഹിലരി ആരോപിച്ചു. യുഎസിലെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ തന്റെ കാബിനറ്റിലെ പകുതിയും സ്ത്രീ അംഗങ്ങളായിരിക്കുമെന്ന് വോട്ടെടുപ്പിന് മുമ്പ് ഹിലരി പ്രഖ്യാപിച്ചിരുന്നു.
നവംബറിലാണ് യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. അതിനിടെ ട്രംപിനെ മറികടക്കാന്‍ മറ്റു റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളായ ടെഡ് ക്രൂസും ജോണ്‍ കാസിച്ചും സഖ്യമുണ്ടാക്കിയിരുന്നു.
Next Story

RELATED STORIES

Share it