Flash News

യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ : സാമൂഹിക മാധ്യമങ്ങള്‍ പ്രതിരോധത്തില്‍



വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കാന്‍ റഷ്യന്‍ പങ്കു സംബന്ധിച്ച് അന്വേഷണത്തില്‍ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും ഗൂഗഌം പ്രതിരോധത്തില്‍. വിഷയത്തില്‍ സ്വയം പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണു സമൂഹിക മാധ്യമ ഉടമകള്‍. റഷ്യന്‍ ഫണ്ടോടുകൂടിയ പരസ്യങ്ങളും പോസ്റ്റുകളും എന്തുകൊണ്ട്് ഒഴിവാക്കിയില്ല എന്നതടക്കമുള്ള ശക്തമായ ചോദ്യങ്ങളാണ് സെനറ്റ് സമിതി ഉന്നയിച്ചത്. ഫേസ്ബുക്കിന് വേണ്ടി കോളിന്‍ സ്ട്രച്ച്, ട്വിറ്ററിനു വേണ്ടി സീന്‍ എഡ്ഗട്ട്, ഗൂഗഌനു വേണ്ടി റിച്ചാര്‍ഡ് സാല്‍ഗഡോ എന്നിവരാണ് സെനറ്റ് മുമ്പാകെ ഹാജരായത്. സാമൂഹികമാധ്യമങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇവയ്ക്കു ശക്തമായ നിയന്ത്രണം കൊണ്ടുവരാനും സെനറ്റ് സമിതി ആലോചിക്കുന്നുണ്ട്. പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതായി ഫേസ്ബുക്ക് അടക്കമുള്ള കമ്പനികള്‍ അറിയിച്ചു. സമിതി രണ്ടുദിവസം  സാമൂഹിക മാധ്യമങ്ങളില്‍ നിന്നു തെളിവെടുപ്പു നടത്തും. റഷ്യന്‍ കേന്ദ്രങ്ങളില്‍ നിന്നു തയ്യാറാക്കിയ പോസ്റ്റുകള്‍ യുഎസിലെ 126 ദശലക്ഷം ഉപഭോക്താക്കള്‍ കണ്ടതായി ഫേസ്ബുക്ക് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പരസ്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും വ്യാജ അക്കൗണ്ടുകളും സന്ദേശങ്ങളും കണ്ടെത്താനും കൂടുതല്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി ഫേസ്ബുക്ക് അറിയിച്ചു.
Next Story

RELATED STORIES

Share it