Flash News

യുഎസ് കായിക താരങ്ങള്‍ ചൈനയില്‍ അറസ്റ്റില്‍



ബെയ്ജിങ്: യൂനിവേഴ്‌സിറ്റി ഓഫ് കാല ഫോര്‍ണിയ, ലോസ് ആഞ്ചല്‍സ്(യുസിഎല്‍എ)മെന്‍സ് ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ മൂന്നുപേര്‍ ചൈനയില്‍ മോഷണക്കുറ്റത്തിന് അറസ്റ്റില്‍. ലി ആഞ്ചലോ ബാള്‍, കോഡി റിലി, ജാലന്‍ ഹില്‍ എന്നിവരാണ് പിടിയിലായത്്. താമസസ്ഥലത്തു നിന്നാണ് കളിക്കാരെ പിടികൂടിയത്.  കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി അറസ്റ്റ് സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.കഴിഞ്ഞ ഞായറാഴ്ചയാണ് യുസിഎല്‍എ ടീം മല്‍സരത്തിനായി ചൈനയില്‍ എത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിക്കുന്ന വേളയിലാണ് കളിക്കാര്‍ അറസ്റ്റിലായതെന്നതിനാല്‍ വാര്‍ത്ത അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it