World

യുഎസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്തോനീസ്യന്‍ പണ്ഡിതരുടെ ആഹ്വാനം

ജക്കാര്‍ത്ത: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് യുഎസിന്റെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്തോനീസ്യന്‍ മുസ്‌ലിം പണ്ഡിതരുടെ ആഹ്വാനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന്റെ 10ാം ദിവസം തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന കൂറ്റന്‍ റാലിയിലായിരുന്നു ആഹ്വാനം. റാലിയില്‍ 80,000ത്തിലധികം പേര്‍ പങ്കെടുത്തതായാണ് റിപോര്‍ട്ടുകള്‍. വെള്ള വസ്ത്രമണിഞ്ഞ്, ഇന്തോനീസ്യ ഫലസ്തീനുവേണ്ടി ഒന്നിക്കുന്നു. നമ്മുടെ ഫലസ്തീനെ സംരക്ഷിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ റാലിയില്‍ അണിനിരന്നത്. സ്ത്രീകളും കുട്ടികളും റാലിയില്‍ പങ്കെടുത്തു. ട്രംപിന്റെ പ്രകോപനപരമായ നീക്കത്തില്‍ പ്രതിഷേധിച്ച് യുഎസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്തോനീസ്യന്‍ കൗണ്‍സില്‍ ഓഫ് ഉലമാ മേധാവി അന്‍വര്‍ അബ്ബാസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇന്നലെ ജക്കാര്‍ത്തയില്‍ നടന്നത്.
Next Story

RELATED STORIES

Share it