World

യുഎസുമായി കൂടുതല്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് താലിബാന്‍

ദോഹ: യുഎസുമായി കൂടുതല്‍ ചര്‍ച്ചയ്ക്കു തയ്യാറെന്നു താലിബാന്‍. രഹസ്യ ചര്‍ച്ചകള്‍ക്കു പകരം ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കു തയ്യാറാണെന്നും തടവുകാരുടെ കൈമാറ്റം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചചെയ്യാമെന്നും താലിബാന്‍ അറിയിച്ചു. യുഎസ് നയതന്ത്ര പ്രതിനിധി ആലിസ് വെല്‍സുമായി ജൂലൈയില്‍ താലിബാന്‍ ചര്‍ച്ചനടത്തിയിരുന്നു.
സപ്തംബറില്‍ ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കു തയ്യാറാണെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് അവസാനം താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ അനുകൂലിച്ചോ പ്രതികൂലമായോ യുഎസ് പ്രതികരിച്ചിട്ടില്ല. താലിബാന് ഔദ്യോഗിക ഓഫിസുള്ള രാജ്യമാണ് ഖത്തര്‍. അവിടെവച്ച് രണ്ടാംഘട്ട കൂടിക്കാഴ്ച നടത്താനാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ വക്താവ് അറിയിച്ചു. 17 വര്‍ഷമായി അഫ്ഗാനില്‍ താലിബാന്‍ തുടരുന്ന സായുധ പോരാട്ടങ്ങള്‍ക്ക് കഴിഞ്ഞ ജൂണിലെ വെടിനിര്‍ത്തലോടെ വിരാമമായിരുന്നു. ഇതോടെയാണ് താലിബാനുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ക്ക് യുഎസ് തയ്യാറായത്.
Next Story

RELATED STORIES

Share it