World

യുഎസില്‍ വെള്ളപ്പൊക്കം; 23 മരണം

വാഷിങ്ടണ്‍: യുഎസിലെ വെസ്റ്റ് വിര്‍ജീനിയയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 23 പേര്‍ മരിച്ചു.
വീടിനുള്ളില്‍ കുടുങ്ങിയ നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തിയതായി ദുരന്തനിവാരണസേന അറിയിച്ചു. വെസ്റ്റ് വിര്‍ജീനിയയില്‍ ഒരു നൂറ്റാണ്ടിനിടെയുണ്ടാവുന്ന ഏറ്റവും ശക്തമായ വെള്ളപ്പൊക്കമാണിത്. വ്യാഴാഴ്ച മാത്രം 50 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. വര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ 25 ശതമാനവും ചില പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചു. 55ല്‍ 44 ജില്ലകളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 200ഓളം പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളപ്പൊക്കം ശക്തമായി തുടരുകയാണെന്ന് ഗവര്‍ണര്‍ ഏള്‍ റെ തോംബ്ലിന്‍ പറഞ്ഞു.
പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. റെയ്‌നെല്‍ നഗരത്തെയാണ് വെള്ളപ്പൊക്കം കൂടുതല്‍ ബാധിച്ചത്.
Next Story

RELATED STORIES

Share it