യുഎഇ പൊതുമാപ്പ് ഡിസംബര്‍ 1 വരെ നീട്ടി
BY kasim kzm31 Oct 2018 4:12 AM GMT
kasim kzm31 Oct 2018 4:12 AM GMT
ദുബയ്: വിസയും യാത്രാരേഖകളുമില്ലാതെ രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് യാതൊരു പിഴയും നല്‍കാതെ രാജ്യം വിട്ടുപോവാന്‍ കഴിയുന്ന പൊതുമാപ്പ് സമയപരിധി യുഎഇ ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ 1 വരെയാണ് ദീര്ഘിപ്പിച്ച സമയപരിധി. ആഗസ്ത് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. പുതിയ വിസ ലഭിക്കുകയാണെങ്കില്‍ രാജ്യം വിട്ടുപോവാതെ തന്നെ നിയമവിധേയമായി താമസിക്കാനും അധികൃതര്‍ ഈ പ്രാവശ്യം സൗകര്യം ഒരുക്കിയിട്ടുണ്ട്. അനധികൃത തൊഴിലാളികള്‍ക്ക് പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്താനായി അബൂദബി, ദുബയ്, ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകളിലായി പ്രത്യേക ഔട്ട്പാസ് സെന്ററുകള്‍ തന്നെ ആരംഭിച്ചിരുന്നു. ഈ കേന്ദ്രങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT