World

യുഎഇയിലേക്ക് മരുന്ന് കൊണ്ടുവരാന്‍ അനുമതി വേണം

ദുബയ്: രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകരും വിസയുള്ള താമസക്കാരുമടക്കം എല്ലാവരും വ്യക്തിപരമായ ആവശ്യത്തിനുള്ള മരുന്നുകള്‍ കൊണ്ടുവരാന്‍ ഇനി മുതല്‍ അനുമതി വാങ്ങണം. ഇതിനായി ഇലക്‌ട്രോണിക് ഫോറം പൂരിപ്പിച്ചുനല്‍കണം. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം. നേരിട്ടോ അല്ലാതെയോ യാത്രക്കാര്‍ കൊണ്ടുവരുന്ന മരുന്നുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നതിനായാണ് ഈ സംവിധാനം.
ദുബയില്‍ ആരംഭിച്ച ജിറ്റെക്‌സ് മേളയില്‍ ഇംപോര്‍ട്ട് ഓഫ് പേഴ്‌സനല്‍ മെഡിക്കേഷന്‍ സര്‍വീസിന് തുടക്കം കുറിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ നല്‍കി സര്‍വീസ് ആക്റ്റിവേറ്റ് ചെയ്യാം. ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യണം. ഇത് മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം പരിശോധിച്ച് അനുമതി നല്‍കും. എയര്‍പോര്‍ട്ടിലും തുറമുഖത്തും മരുന്നുകള്‍ പരിശോധനയ്ക്ക് നല്‍കുകയും ചെയ്യും. കസ്റ്റംസിന്റെ സഹകരണത്തോടെ ആരോഗ്യമന്ത്രാലയ ഇന്‍സ്‌പെക്ടറാണ് പരിശോധന നടത്തുക.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഡോക്ടറുടെ കുറിപ്പടി, യാത്രക്കാരന്റെ യുഎഇയിലെ താമസകാലം, പാസ്‌പോര്‍ട്ട് രേഖകള്‍ തുടങ്ങിയവയാണ് ഇതിനായി നല്‍കേണ്ടത്.
Next Story

RELATED STORIES

Share it