യാത്രക്കാരനെ ടിടിഇ ട്രെയിനില്‍നിന്ന് തള്ളിയിട്ടു
BY Sumeera SMR5 Jun 2016 6:54 PM GMT
Sumeera SMR5 Jun 2016 6:54 PM GMT
മാള്‍ഡ: മതിയായ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്രചെയ്തയാളെ ടിക്കറ്റ് പരിശോധകന് പുറത്തേക്ക് തള്ളിയിട്ടു. കാഞ്ചന്‍ജംഗ എക്സ്പ്രസ്സിലാണു സംഭവം. മാള്‍ഡ ഖാന്പൂര് സ്വദേശി മുഹമ്മദ് അലാവുദ്ദീനാ(40)ണ് ക്രൂരതയ്ക്കിരയായത്. പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലേക്കു മടങ്ങവെ റിസര്‍വ്ഡ് കംപാര്‍ട്ട്മെന്റില്‍ കയറിയതായിരുന്നു അലാവുദ്ദീന്‍. ആവശ്യപ്പെട്ടപ്പോള്‍ ജനറല്‍ കംപാര്‍ട്ട്മെന്റ് ടിക്കറ്റാണ് കാണിച്ചത്. പിഴയടയ്ക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്നും അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കൊള്ളാമെന്നും അലാവുദ്ദീന്‍ പറഞ്ഞെങ്കിലും പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT