Flash News

യത്തീംഖാനയിലാക്കിയ കുട്ടികളെ ബിജെപി നേതാക്കള്‍ പാര്‍ട്ടി സ്ഥാപനത്തിലേക്കു മാറ്റി

യത്തീംഖാനയിലാക്കിയ കുട്ടികളെ ബിജെപി നേതാക്കള്‍ പാര്‍ട്ടി സ്ഥാപനത്തിലേക്കു മാറ്റി
X

പാലക്കാട്: വീട്ടുകാര്‍ യത്തീംഖാനയിലാക്കിയ കുട്ടികളെ ബിജെപി നേതാക്കള്‍ പാര്‍ട്ടി സ്ഥാപനത്തിലേക്കു മാറ്റിയത് വിവാദമാവുന്നു. പട്ടിണിയെ തുടര്‍ന്ന്  യത്തീംഖാനയിലാക്കിയ പാലക്കാട് കണ്ണാടി സ്വദേശികളായ അഞ്ച് കുട്ടികളെയാണ് ബിജെപി നേതാക്കള്‍ ഇടപെട്ട് പാര്‍ട്ടി അനുബന്ധ സ്ഥാപനത്തിലേക്ക് മാറ്റിയത്. പട്ടിണിമൂലം കുട്ടികളെ യത്തീംഖാനയ്ക്ക് കൈമാറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് കുട്ടികളെ അമ്മയോടൊപ്പം തന്നെ തിരിച്ചയച്ചിരുന്നു. ഇതിനു പിന്നാലെയാണ്  ബിജെപി വനിതാ നേതാക്കളടക്കം വീട്ടിലെത്തി  കുട്ടികളെ ബിജെപി അനുബന്ധ സ്ഥാപനത്തിലേക്ക് മാറ്റിയത്. കുട്ടികളെ യത്തീംഖാനയ്ക്ക് കൈമാറിയതില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുട്ടികളെ കാണാന്‍ പഞ്ചായത്ത് അധികൃതരും മറ്റും സ്ഥലത്തെത്തിയപ്പോഴാണ് കുട്ടികളെ ഒറ്റപ്പാലത്തിനടുത്ത തണല്‍ എന്ന ബിജെപി അനുബന്ധ സ്ഥാപനത്തിലേക്ക് മാറ്റിയതായി അറിഞ്ഞത്.  കുട്ടികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ചൈല്‍ഡ് ലൈന്‍ സ്ഥാപന അധികൃതരെ അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it