World

മോദി സമാധാന ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്നില്ല: പര്‍വേസ് മുശര്‍റഫ്‌

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി സമാധാന ചര്‍ച്ചകളെ പ്രോല്‍സാഹിപ്പിക്കുന്ന ആളല്ലെന്നു പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുശര്‍റഫ്. തന്റെ കൈയില്‍ അധികാരമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമായിരുന്നുവെന്നും അദ്ദേഹം വോയ്‌സ് ഓഫ് അമേരിക്കയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുമായും മന്‍മോഹന്‍സിങുമായും താന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹാരിച്ച് മുന്നോട്ടുപോവാന്‍ ആഗ്രഹിച്ചിരുന്നവരായിരുന്നു ഇരുവരും.
സിയാച്ചിന്‍, കശ്മീര്‍ വിഷയങ്ങളില്‍ താന്‍ എങ്ങനെയാണ് ഇടപെട്ടതെന്ന് മുശര്‍റഫ് വിശദീകരിച്ചു. ഇരുരാജ്യങ്ങളും സമാധാനമാഗ്രഹിച്ചിരുന്നു. പക്ഷേ, മോദി ഇന്ത്യയില്‍ മേധാവിത്വമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അണ്വായുധ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യയോട് ആരും ആവശ്യപ്പെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ നിന്നു ഭീഷണി നിലനില്‍ക്കുന്നതിനാലാണ് പാകിസ്താന്‍ അണ്വായുധ ശക്തിയായി മാറിയതെന്നും പര്‍വേസ് മുശര്‍റഫ് അഭിമുഖത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it