World

മോദിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: ഇന്ത്യ-ചൈനാ ബന്ധത്തില്‍ വിള്ളലുകള്‍ നീക്കാന്‍ സിംഗപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്തു ചൈന. ഇന്ത്യയും ചൈനയും വിശ്വാസത്തിലും ആശ്രയത്തിലും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഏഷ്യയും ലോകവും മെച്ചപ്പെട്ട ഭാവിയിലായിരിക്കുമെന്നാണ് സിംഗപ്പൂരിലെ ഷാന്‍ഗ്രിലയില്‍ മോദി പറഞ്ഞത്.
ഇരു രാജ്യങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സമാധാനപരമായ അതിര്‍ത്തി ഉറപ്പാക്കുന്നതിലും വൈദഗ്ധ്യവും ജ്ഞാനവും പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രസ്താവനയെ തങ്ങള്‍ മാനിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുനീങ് പറഞ്ഞു. ക്വിന്‍ഗാഡൊയില്‍ ഈമാസം 9ന് ചേരുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പെങും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ അവസാനം മോദി ചൈനയില്‍ രണ്ടു ദിവസത്തെ അനൗപചാരിക സന്ദര്‍ശനം നടത്തിയിരുന്നു.


Next Story

RELATED STORIES

Share it