Flash News

മോട്ടോര്‍ സൈക്കിളില്‍ ഏകയായി ഇന്ത്യ മുഴുവന്‍ രാധികയുടെ പ്രയാണം



കൊച്ചി: ഏഴു മാസം. 29 സംസ്ഥാനങ്ങള്‍. അഞ്ചു കേന്ദ്രഭരണ പ്രദേശങ്ങള്‍... രാധിക റാവുവെന്ന 26കാരി ഒറ്റയ്ക്കു തന്റെ മോട്ടോര്‍ സൈക്കിളില്‍ കീഴടക്കിയത് 22,000 കിലോമീറ്ററാണ്. യാത്രയുടെ അവസാനം ജന്മനാടായ കേരളത്തിെലത്താ ന്‍ സാധിച്ചതിന്റെ സന്തോഷം രാധിക മറച്ചുവച്ചില്ല. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണു ജനിച്ചതെങ്കിലും വളര്‍ന്നതും പ ഠിച്ചതുമെല്ലാം ചെന്നൈയില്‍.   ഇന്ത്യ മുഴുവനായി കാണുക, കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുക. ഈ ആഗ്രഹങ്ങളുടെ പുറത്താണു മോട്ടോര്‍ സൈക്കിളില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനു ചെന്നൈയിലെ വസതിയില്‍ നിന്നു രാധിക ഏകയായി പുറപ്പെട്ടത്. ആദ്യഘട്ടത്തി ല്‍ ഇന്ത്യയിലെ വടക്കുകിഴക്ക ന്‍ സംസ്ഥാനങ്ങളിലൂടെയായിരുന്ന പര്യടനം. പിന്നീട് കശ്മീരിലേക്ക്. ശേഷം മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പിന്നീടാണ് ദക്ഷിണേന്ത്യയിലേക്കു കടന്നത്. കര്‍ണാടകയില്‍ നിന്നു വയനാടന്‍ ചുരമിറങ്ങി കോഴിക്കോട്ടെത്തി. അവിടെ നിന്ന് ഇന്നലെയാണു രാധിക കൊച്ചിയിലെത്തിയത്. ഒരു സ്ത്രീയെന്ന നിലയില്‍ ഒതുങ്ങിനില്‍ക്കാതെ ശ്രമിച്ചാല്‍ എന്തും സാധിക്കുമെന്ന സന്ദേശമാണു തന്റെ സാഹസിക പ്രയാണത്തിലൂടെ മറ്റുള്ളവര്‍ക്കു പകര്‍ന്നുനല്‍കാനുള്ള സന്ദേശമെന്നു വാര്‍ത്താ സമ്മേളനത്തി ല്‍ രാധിക പറഞ്ഞു. യാത്രയിലുടനീളം താമസത്തിനും ഭക്ഷണത്തിനുമായി ആശ്രയിച്ചതു സ്‌കൂളുകളെയും അനാഥാലയങ്ങളെയും മറ്റുമാണ്. യാത്രയിലെ ഇടവേളകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അനാഥ കുട്ടികള്‍, മറ്റ് സാഹസികര്‍ എന്നിവരുമായി ആശയവിനിമയം നടത്താനും സമയം കണ്ടെത്തി. സുഹൃത്തുകളില്‍ നിന്നു സമാഹരിച്ച 50,000 രൂപയുമായിട്ടായിരുന്നു യാത്ര തുടങ്ങിയത്. യാത്രയ്ക്കിടയിലും നിരവധി പേര്‍ സാമ്പത്തികമായി സഹായിച്ചു.  ഐടി ഉദ്യോഗസ്ഥനായ അച്ഛന്‍ ജനാര്‍ദനന്റെയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അമ്മ സരസ്വതിയുടെയും പിന്തുണ തന്റെ സാഹസികങ്ങള്‍ക്കുണ്ടെന്നു പറയുമ്പോ ള്‍ ആ കണ്ണുകളില്‍ അഭിമാനം. ചെന്നൈ കലാക്ഷേത്രയില്‍ നിന്നു സംഗീതം അഭ്യസിച്ചെങ്കിലും ഫോട്ടോഗ്രഫിയും സാഹസിക യാത്രകളുമാണ് ഇഷ്ടങ്ങള്‍. കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്കു തിരിച്ച രാധികയുടെ പ്രയാണം 19നു ചെന്നൈയില്‍ സമാപിക്കും.
Next Story

RELATED STORIES

Share it