മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്ക്
BY Sumeera SMR27 Feb 2016 4:41 AM GMT
Sumeera SMR27 Feb 2016 4:41 AM GMT
കൊടുവള്ളി: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്ക്. കിഴക്കോത്ത് സ്വദേശികളായ മുഹമ്മദ് ജസീം, മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ ദേശീയപാതയില്‍ വാവാട് വില്ലേജ് ഓഫിസിന് സമീപം സ്ഥിരം അപകട മേഖലയിലാണ് സംഭവം. താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനെ പിന്തുടര്ന്നെത്തിയ കൊടുവള്ളി ജോയിന്റ് ആര്‍ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ വാഹനം ബൈക്കിനടുത്തേക്ക് അടുപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഓവുചാലില്‍ വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വീഴ്ച്ചയില്‍ കാലിന് പരിക്കേറ്റ യുവാവിനെ കൊണ്ട് തന്നെ ബൈക്ക് ഓവ്ചാലില്‍ നിന്ന് എടുപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ബൈക്കുമായി പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പരിക്കേറ്റ യുവാക്കളെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാന്് തയ്യാറായത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT