Flash News

മോചനം കാത്ത് യുഎഇ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഹമ്മദ് മന്‍സൂര്‍



ദുബയ്: യുഎഇയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പോരാടുന്ന 2015 മാര്‍ട്ടിന്‍ എന്നല്‍സ്് പുരസ്‌കാര ജേതാവ് അഹമ്മദ് മന്‍സൂറിന്റെ ജയില്‍ മോചനത്തിനായുള്ള മുറവിളി ശക്തമായി. എമിറേറ്റ്‌സിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായ മന്‍സൂര്‍ രാജ്യത്തെ ജുഡീഷ്യറിയുടെ പുഴുക്കുത്തുകള്‍ക്കെതിരേ ശക്തമായ പോരാട്ടമാണ് നടത്തിയിരുന്നത്.സ്വദേശികള്‍ക്കും വിദേശികള്‍ക്കും ശരിയായ വിചാരണ ലഭ്യമാക്കുന്നതിനും അന്താരാഷ്ട്ര നിയമലംഘനം നടത്തുന്നതിനെതിരേയും മന്‍സൂര്‍ നിരന്തരം കലഹിച്ചു. യുഎസിലെ കൊളാറൊഡോ സര്‍വകലാശാലയില്‍ മൂന്നാംവര്‍ഷ നിയമപഠനത്തിനിടെ ശാരീരികമായി പീഡിപ്പിക്കപ്പെട്ടതിനാല്‍ 2012ല്‍ പഠനം അവസാനിപ്പിച്ചു. 2006 മുതല്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി മന്‍സൂര്‍ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. എമിറേറ്റ്‌സിന്റെ രാഷ്്ട്രീയ നവോത്ഥാനത്തിനായി യുഎഇഎച്ച്ഇവാര്‍.നെറ്റ് എന്ന ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെ ക്രിയാത്മക ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി. അതോടെ, മന്‍സൂര്‍ എമിറേറ്റ്‌സ് ഭരണാധികാരികളുടെ നോട്ടപ്പുള്ളിയായി. ഭരണാധികാരികളെ നിന്ദിക്കുന്നുവെന്ന്് ആരോപിച്ച് മന്‍സൂറിനെ ജയിലിലടച്ചു. എട്ടുമാസത്തെ തടവിനു ശേഷം പ്രസിഡന്റ് മാപ്പ് നല്‍കിയതോടെ മോചിപ്പിക്കപ്പെട്ടു. 2009ല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാരിന്റെ കരടുനിയമത്തെ മന്‍സൂര്‍ ശക്തമായി എതിര്‍ത്തു. ഓണ്‍ലൈന്‍ വഴി 2011 മാര്‍ച്ച് മൂന്നിന് ജനാധിപത്യ വിപ്ലവത്തിനായി ശ്രമിച്ചതിന്റെ ഫലമായി മറ്റു നാലു പേര്‍ക്കൊപ്പം വീണ്ടും ജയിലിലായി. 2017 മാര്‍ച്ച് 20ന് അര്‍ധരാത്രി അറസ്റ്റ് ചെയ്യപ്പെട്ട മന്‍സൂര്‍ പിന്നെ പുറംലോകം കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മോചനമടക്കമുള്ള അഞ്ച് കാര്യങ്ങള്‍ ആവശ്യപ്പെട്ടു നിയമയുദ്ധം ആരംഭിക്കാനിരിക്കുകയാണ് മുന്‍നിര മനുഷ്യാവകാശപ്രവര്‍ത്തകര്‍. അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്നാണ് ഇവരുടെ മുഖ്യാവശ്യം. അഹമ്മദ് മന്‍സൂറിന്റെ ആരോഗ്യനിലയെക്കുറിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആശങ്കയിലാണ്.
Next Story

RELATED STORIES

Share it