thiruvananthapuram local

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ്സോടിച്ച ഡ്രൈവറെ പിടികൂടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം:  മെഡിക്കല്‍ കോളജില്‍ നിന്നും കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ െ്രെഡവര്‍ പത്ത് മിനിറ്റോളം മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ്  ഓടിച്ച സംഭവത്തില്‍ െ്രെഡവറെ അടിയന്തിരമായി കണ്ടെത്തി കേസെടുക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കൈക്കുഞ്ഞുങ്ങളും സ്ത്രീകളും  അടക്കം നിറയെ യാത്രക്കാരുമായി  പോയ സ്വകാര്യ ബസായ കാശിനാഥനിലെ  െ്രെഡവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച്  ബസോടിച്ചത് യാത്രക്കാരിലാരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് വാട്ട്‌സ് അപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്  കമ്മീഷന്‍ നടപടികളിലേക്ക് പ്രവേശിച്ചത്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതു പോലെ കുറ്റകരമാണ് മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നതെന്ന് കമ്മീഷന്‍ ആക്റ്റിങ്് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാനത്ത് ഉടനീളം പരിശോധനകള്‍ നടത്തണമെന്നും കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി.  ഇത്തരം പ്രവണതകള്‍ യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും അപകടത്തിന് കാരണമാകുമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കര്‍ശനമായ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത്  മിനിറ്റുകളോളം ഫോണില്‍ സംസാരിച്ച് ബസോടിക്കുന്ന സംഭവം കാണുമ്പോള്‍ കണ്ണടയ്ക്കാനാവില്ലെന്ന് പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. െ്രെഡവര്‍ക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസോടിച്ചതിനുമെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സംഭവം ഡിജിപിയും ഗതാഗത കമ്മീഷണറും വിശദമായി അന്വേഷിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്ന തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കണം. സ്വീകരിച്ച നടപടികള്‍ മുന്നാഴ്ചക്കകം അറിയിക്കണമെന്ന് കമ്മീഷന്‍ ഡിജിപി ക്കും ഗതാഗത കമ്മീഷണര്‍ക്കും നല്‍കിയ ഉത്തരവില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it