palakkad local

മൊബൈല്‍ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍



എരുമപ്പെട്ടി: പ്രണയം നടിച്ച് മൊബൈല്‍ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പാറേമ്പാടം കൊങ്ങണൂര്‍ കൃഷ്ണന്‍ എന്ന കൃഷ്ണപ്രസാദിനെയാണ് സിഐ രാജേഷ് കെ മേനോന്‍ അറസ്റ്റ് ചെയ്തത്. 16കാരിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ഇയാള്‍ നിര്‍ബന്ധിച്ച് മൊബൈല്‍ ഫോണ്‍ കാമറയില്‍ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. തൃശൂര്‍ റൂറല്‍ എസ്പി വിജയകുമാറിന് കുട്ടിയുടെ പിതാവ് നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കൃഷ്ണ പ്രസാദിനെതിരെ പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it